നഷ്ടപ്പെടുന്ന ഗ്രാമീണതയുടെ തുടിപ്പുകള്‍ കാത്തു സൂക്ഷിക്കാന്‍ തിരുവനന്തപുരം DIET ല്‍ നിന്നൊരു സൌഹൃദ കൂട്ടായ്മ . നാട്ടാരിവിന്റെ ലോകത്തേയ്ക് കുട്ടികളെയും രക്ഷകര്താക്കളെയും അധ്യാപകരെയും ആനയിച്ചുകൊണ്ട് ഗ്രാമീണ സംസ്കാരത്തിന്റെ വ്യാപനം ലക്ഷ്യമാക്കി DIET ആസൂത്രണം ചെയ്ത ഈ പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 26 നു നടന്നു ശ്രി.വട്ടപ്പറമ്പില്‍ പീതാംബരന്‍ നാട്ടറിവുകള്‍, നാടന്‍ പാട്ടുകള്‍ , നടോടിനടകങ്ങള്‍ എന്നിവയെ കുറിച്ച് ക്ലാസ്സുകള്‍ എടുത്തു ടി ടി സി വിദ്യാര്‍ഥികള്‍, സ്കൂള്‍ കുട്ടികള്‍ രക്ഷകര്താക്കള്‍, ദിഎറ്റ് ഫക്കല്ടിമാരായ ശ്രി രാജഗോപാലന്‍ നായര്‍ , ആര്‍ കെ രാമദാസ് ,ജ്യോതിഷ്കുമാര്‍ ഡോ ഷീജകുമാരി, ശ്രീമതി അംബികകുമാരി തുടങ്ങിയവര്‍ ഡീഏറ്റ്ലബ് സ്കൂളിലെ അധ്യാപകര്‍ , പി ടി എ പ്രസിഡണ്ട് ശ്രി ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു . നാട്ടരിവിന്റെ വ്യാപനത്തിന് താത്പര്യമുള്ള ആര്‍ക്കും DIET ന്റെ ഈ സംരംഭത്തില്‍ പങ്കാളികളാകാം സ്വാഗതം . ഈ പദ്ധതി കൂടുതല്‍ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് DIET . അറിവുകളും suggestions ഉം ക്ഷണിക്കുന്നു
No comments:
Post a Comment