Friday, May 20, 2011

zonal meeting at DIET kottarakkara

ഈ വര്‍ഷത്തെ സോണല്‍ മീറ്റിംഗ് (സൌത്ത് സോണ്‍ ) ഡി പി അയ്‌ യുടെ നേതൃത്വത്തില്‍ കൊട്ടാരക്കര  DIET ല്‍ മേയ് പത്തൊന്‍പതാം തീയതി നടന്നു . ഒരു മേലധികാരിയുടെ സമയോചിതമായ മേല്‍നോട്ടവും, പ്രോത്സാഹനവും മോണിട്ടരിങ്ങും ഒരു പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനങ്ങളെ എത്രമാത്രം മുന്നോട്ടു നയിക്കുന്നു എന്നതിന് ദൃഷ്ടാന്തം ആയിരുന്നു ഈ മീറ്റിംഗ്. DPI  ശ്രീ APM Mohammed  Haneesh  IAS ന്റെ ദീര്‍ഘ  വീക്ഷണവും സൂക്ഷ്മ അവലോകനപാടവവും കൃത്യമായ മാര്‍ഗ ദര്സനങ്ങളും DIET  faculty  അംഗങ്ങളുടെ ക്രിയാത്മകതയെയും പ്രവര്‍ത്തന ഉത്സുകതയെയും  കഴിവുകളേയും ഉദ്ദീപിപ്പിച്ചു. മേന്മകളും നന്മകളും പങ്കിടുവാനും  കൃത്യമായ പ്രവര്‍ത്തന വീക്ഷണങ്ങള്‍ വികസിപ്പിക്കുവാനും   തനതു പ്രവര്‍ത്തനങ്ങള്‍  രൂപകല്‍പന ചെയ്യുവാനുള്ള ഉള്‍കാഴ്ച ആര്ജിക്കുവാനും ഈ  മീറ്റിംഗ് സഹായിച്ചു
 DPI  ശ്രീ APM Mohammed  Haneesh  IAS  നു അകൈതവമായ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു
                                                               തിരുവനന്തപുരം DIET

Tuesday, May 17, 2011

Nellanad UPS strikes with seed programme

മാതൃഭൂമി സീഡ് പദ്ധതിയുമായി  കൈ കോര്‍ക്കുമ്പോള്‍ നെല്ലനാട് ഗവ  UPS നു  വിജയതിമിര്‍പ്പ്  ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ മൂന്നാം സ്ഥാനം കൊയ്ത  ഈ സ്കൂളില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ ഇതാ
1 വൃക്ഷതയ്കള്‍ നട്ട് സംരക്ഷിക്കല്‍
2  കാര്‍ഷിക പരിപാടികള്‍ -
       എ . കര്‍ഷകനെ ആദരിക്കല്‍
       ബി  കര നെല്‍ കൃഷി
        സി വാഴതോട്ടം  നിര്‍മ്മാണം
 3 പൊതു ജനാരോഗ്യ സംരക്ഷണം
       -സ്കൂളും പരിസരവും വൃത്തി  ആക്കല്‍
       -പൊതുസ്ഥലങ്ങള്‍ വൃത്തി ആക്കല്‍ 
4  ജൈവ വൈവിധ്യ സംരക്ഷണം
      -കാവുകാഴ്ച  
      -ഔഷധസസ്യത്തോട്ട  നിര്‍മ്മാണം 
 5 ജലം, വായു സംരക്ഷണം

      സെമിനാര്‍
               ജലമലിനീകരണം , വായുമലിനീകരണം  എന്നിവയെ കുറിച്ച് കുട്ടികല്കും രക്ഷിതാക്കള്‍ക്കും ആയി സെമിനാര്‍
6  പരിസ്ഥിതി ദിനാചരണങ്ങള്‍
    ലോക പരിസ്ഥിതി ദിനം  ,    ലഹരിവിരുദ്ധ  ദിനം ,   ഹിരോഷിമ ദിനം
    കൊതുക് നിവാരണ ദിനം , ഓസോണ്‍ ദിനം,  വന്യജീവി വാരം ,ഗാന്ധിജയന്തി , ശിശുദിനം, ഭോപാല്‍ വാതക ദുരന്തം
7 പ്രാദേശികമായ പരിസ്ഥിതി പ്രശ്നങ്ങള്‍ -വയല്‍ നികത്തല്‍
       പ്രോജക്റ്റ് - നെല്‍കൃഷി നേരിടുന്ന പ്രശ്നങ്ങളും  വയല്‍ നികത്തല്‍ മൂലം ഉണ്ടാകുന്ന ദോഷങ്ങളും
8  പഠന യാത്ര -tropical botanical  ഗാര്‍ഡന്‍ , പാലരുവി ,തെന്മല

            പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്ന് കുട്ടികള്‍ അറിവിന്റെ പുതിയ മാനങ്ങള്‍ തേടുമ്പോള്‍ കൃത ക്രിത്യരാകുന്നു അധ്യാപകരായ Sasankan Unni ,വിപിന്‍ ,ഷാനവാസ് എന്നിവരും പ്രധാനഅധ്യാപികയായ ദേവകി ദേവി അന്തര്‍ജനവും  . ഒരു കൂട്ടായ്മയുടെ നന്മയില്‍ ഒരു തലമുറ പ്രകൃതി സ്നേഹത്തിന്റെ ബാലപാഠങ്ങള്‍   പഠിച്ചു വളരുന്നു -നല്ലൊരു നാളെയ്ക്കായി. അഭിനന്ദനങ്ങള്‍

     -