Friday, March 18, 2011

sargasandhya

കുഞ്ഞുവിരലുകള്‍ സൃഷ്ടിക്കുന്നതെന്തും  മനോഹാരിതയുടെ നറും പൂക്കളാകുമ്പോള്‍ സര്‍ഗസന്ധ്യയുടെ ദിനങ്ങള്‍ ആറ്റിങ്ങല്‍ ബി ആര്‍ സി യില്‍ സര്‍ഗവസന്തം വിരിയിക്കുന്നു . മാര്‍ച്ച്‌ 16 -17  തീയതികളില്‍ ബി ആര്‍ സി യില്‍ നടന്ന  കുട്ടികളുടെ സഹവാസ ക്യാമ്പ്‌ വന്‍ വിജയം . വായിച്ചും എഴുതിയും വരച്ചും പഠിച്ചും കുട്ടികള്‍ സര്‍ഗവാസനയുടെ അതിരുകള്‍ താണ്ടുമ്പോള്‍ സംഘാടനത്തിന്റെ മികവില്‍ ട്രെയിനര്മാര്കും ബി പി ഓ യ്കും സംതൃപ്തി . ക്യാമ്പ്‌ എ ഇ ഓ ശ്രീമതി സുലേഖ ഉദ്ഘാടനം ചെയ്തു . DIET faculty ഡോ. ഷീജകുമാരി ആശംസകള്‍ അര്‍പ്പിച്ചു ബി പ ഓ  ശ്രീമതി സുചിത്ര ആദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ശ്രീമതി വൃന്ദ സ്വാഗതവും ശ്രീ മനോജ്‌ ചന്ദ്രന്‍ കൃതജ്ഞതയും പറഞ്ഞു ശ്രീമതി ബിന്ദുവാണ് ക്യാമ്പിനെ ക്കുറിച്ചുള്ള വിവരങ്ങള്‍  നല്‍കിയത് . ക്യാമ്പിന്റെ രണ്ടാംദിവസം  DIET  പ്രിന്‍സിപ്പല്‍  ശ്രീ kesavan  potti .,   faculty ഡോ. ഷീജകുമാരി , ശ്രീ ഫ്രാന്‍സിസ് സേവിയര്‍ . അമ്ബികകുമാരി എന്നിവര്‍ ക്യാമ്പ്‌ സന്ദര്‍ശിച്ചു .