ഈ വര്‍ഷത്തെ സോണല്‍ മീറ്റിംഗ് (സൌത്ത് സോണ്‍ ) ഡി പി അയ് യുടെ നേതൃത്വത്തില്‍ കൊട്ടാരക്കര DIET ല്‍ മേയ് പത്തൊന്‍പതാം തീയതി നടന്നു . ഒരു മേലധികാരിയുടെ സമയോചിതമായ മേല്‍നോട്ടവും, പ്രോത്സാഹനവും മോണിട്ടരിങ്ങും ഒരു പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനങ്ങളെ എത്രമാത്രം മുന്നോട്ടു നയിക്കുന്നു എന്നതിന് ദൃഷ്ടാന്തം ആയിരുന്നു ഈ മീറ്റിംഗ്. DPI ശ്രീ APM Mohammed Haneesh IAS ന്റെ ദീര്‍ഘ വീക്ഷണവും സൂക്ഷ്മ അവലോകനപാടവവും കൃത്യമായ മാര്‍ഗ ദര്സനങ്ങളും DIET faculty അംഗങ്ങളുടെ ക്രിയാത്മകതയെയും പ്രവര്‍ത്തന ഉത്സുകതയെയും കഴിവുകളേയും ഉദ്ദീപിപ്പിച്ചു. മേന്മകളും നന്മകളും പങ്കിടുവാനും കൃത്യമായ പ്രവര്‍ത്തന വീക്ഷണങ്ങള്‍ വികസിപ്പിക്കുവാനും തനതു പ്രവര്‍ത്തനങ്ങള്‍ രൂപകല്‍പന ചെയ്യുവാനുള്ള ഉള്‍കാഴ്ച ആര്ജിക്കുവാനും ഈ മീറ്റിംഗ് സഹായിച്ചു
DPI ശ്രീ APM Mohammed Haneesh IAS നു അകൈതവമായ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു
തിരുവനന്തപുരം DIET
No comments:
Post a Comment