കുഞ്ഞുവിരലുകള്‍ സൃഷ്ടിക്കുന്നതെന്തും മനോഹാരിതയുടെ നറും പൂക്കളാകുമ്പോള്‍ സര്‍ഗസന്ധ്യയുടെ ദിനങ്ങള്‍ ആറ്റിങ്ങല്‍ ബി ആര്‍ സി യില്‍ സര്‍ഗവസന്തം വിരിയിക്കുന്നു . മാര്‍ച്ച് 16 -17 തീയതികളില്‍ ബി ആര്‍ സി യില്‍ നടന്ന കുട്ടികളുടെ സഹവാസ ക്യാമ്പ് വന്‍ വിജയം . വായിച്ചും എഴുതിയും വരച്ചും പഠിച്ചും കുട്ടികള്‍ സര്‍ഗവാസനയുടെ അതിരുകള്‍ താണ്ടുമ്പോള്‍ സംഘാടനത്തിന്റെ മികവില്‍ ട്രെയിനര്മാര്കും ബി പി ഓ യ്കും സംതൃപ്തി . ക്യാമ്പ് എ ഇ ഓ ശ്രീമതി സുലേഖ ഉദ്ഘാടനം ചെയ്തു . DIET faculty ഡോ. ഷീജകുമാരി ആശംസകള്‍ അര്‍പ്പിച്ചു ബി പ ഓ ശ്രീമതി സുചിത്ര ആദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ശ്രീമതി വൃന്ദ സ്വാഗതവും ശ്രീ മനോജ് ചന്ദ്രന്‍ കൃതജ്ഞതയും പറഞ്ഞു ശ്രീമതി ബിന്ദുവാണ് ക്യാമ്പിനെ ക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത് . ക്യാമ്പിന്റെ രണ്ടാംദിവസം DIET പ്രിന്‍സിപ്പല്‍ ശ്രീ kesavan potti ., faculty ഡോ. ഷീജകുമാരി , ശ്രീ ഫ്രാന്‍സിസ് സേവിയര്‍ . അമ്ബികകുമാരി എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു .
fine..
ReplyDeleteസര്‍ഗ സന്ധ്യ ..മനോഹരമായ ഒന്നായി.കുട്ടികള്‍ കയ്യിലേന്തിയ ദീപവുമായി സന്ധ്യയില്‍ നഗരത്തെ വായനയുടെ വരവറിയിച്ചു. ബി .ആര്‍ സിയുടെ മുറ്റത്ത് വായന വിളക്ക് അവര്‍ ഒന്നിച്ചു തെളിച്ചു ..മരങ്ങളിലെ ഇലകള്‍ കണ്ണുകള്‍ കൊണ്ട് അളന്നു കടലാസ്സില്‍ ചിത്രങ്ങളാക്കി ..സുനാമിയെക്കുറിച്ച് കഥകളും കവിതകളും എഴുതി ...പത്രം തയാറാക്കി .അവര്‍ നാലാം ക്ലാസുകാരായിരുന്നു..വയമ്പ് വായനയുടെ പൊന്നോമനകള്‍ ... കണ്ടറിഞ്ഞ diet നു നന്ദി .
ReplyDelete